Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Construction Work

Idukki

ഇ​ടു​ക്കി​യി​ൽ കാ​ത്ത് ലാ​ബി​നു​ള്ള നി​ർ​മാ​ണ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു

ചെ​റു​തോ​ണി: ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കാ​ത്ത് ലാ​ബി​നു​ള്ള നി​ർ​മാ​ണ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു. മൂ​ന്നു മാ​സ​ത്തി​ന​കം കാ​ത്ത് ലാ​ബ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. വ​ർ​ഷ​ങ്ങ​ളാ​യി കാ​ത്ത് ലാ​ബ് വേ​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നെ​ങ്കി​ലും 2020ലാ​ണ് കാ​ത്ത് ലാ​ബ് ആ​ൻ​ഡ് സി​സി​യു യൂ​ണി​റ്റി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ച്ച​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തോ​ട് ചേ​ർ​ന്ന് കെ​ട്ടി​ട​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും ഇ​പ്പോ​ഴാ​ണ് ലാ​ബി​ലേ​ക്കാ​വ​ശ്യ​മാ​യ യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ജോ​ലി​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ഡൈ​ഇ​ൻ​ജ​ക്ട​ർ വെ​ന്‍റി​ലേ​റ്റ​ർ, സിം ​ആം മെ​ഷീ​ൻ, പ്രീ ​കാ​ത്ത് വാ​ർ​ഡ് തു​ട​ങ്ങി ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള കാ​ത്ത് ലാ​ബാ​ണ് ത​യാ​റാ​വു​ന്ന​ത്. എ​ട്ടു കോ​ടി​യോ​ളം രൂ​പ ചെ​ല​വു​വ​രു​ന്ന യ​ന്ത്ര സാ​മ​ഗ്രി​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്.

ഒ​രു വ​ർ​ഷം മു​ൻ​പു​ത​ന്നെ കാ​ത്ത് ലാ​ബ് ആ​രം​ഭി​ക്കാ​ൻ കെ​ട്ടി​ടം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദേ​ശ​ത്തു​നി​ന്നു​ള്ള യ​ന്ത്ര​സാ​മ​ഗ്രി​ക​ളു​ടെ ഇ​റ​ക്കു​മ​തി​യി​ലു​ണ്ടാ​യ പ്ര​തി​സ​ന്ധി​ക​ളാ​ണു താ​മ​സി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. കാ​ത്ത് ലാ​ബ് ത​യാ​റാ​യാ​ലും ഡോ​ക്ട​ർ​മാ​രു​ടെ നി​യ​മ​നം ത​ല​വേ​ദ​ന​യാ​യേ​ക്കും. മ​റ്റു ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​ന​വും ന​ട​ക്ക​ണം.

Latest News

Corehub Up